കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്ന്നുണ്ടായ ശക്തമായ കടല്ക്ഷോഭത്തില്പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില് നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ് വിവരം. ലക്ഷദ്വീപ് തീരത്ത് നിന്ന് 17 ബോട്ടുകളിലായി നാവികസേനയാണ് തൊഴിലാളികളെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്എസ് കല്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും തിരച്ചിലിനായി ഇറങ്ങിയിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply