രജനികാന്ത്-കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രം ‘പേട്ട’യുടെ ടീസര്‍ പുറത്തുവന്നു. രജനിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ടീസറിന് മികച്ച പ്രതികരണമാണ്. ‘തലൈവര്‍ക്ക് പിറന്നാള്‍ ആശംസകള്‍’ നേരുകയാണ് ടീസറിലൂടെ ‘പേട്ട’യുടെ അണിയറ പ്രവര്‍ത്തകര്‍. രജനിയുടെ കടുത്ത ആരാധകന്‍ കൂടിയായ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആദ്യ രജനി ചിത്രമാണ് ‘പേട്ട. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം. ടീസറില്‍ മികച്ച്‌ നില്‍ക്കുന്നത് വിന്റേജ് കാലഘട്ടത്തിലെ രജനിയും അനിരുദ്ധിന്റെ മികച്ച പശ്ചാത്തല സംഗീതവുമാണ്.
സിമ്രന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.