ഡല്ഹിക്കെതിരായ രഞ്ജി ട്രോഫിയില് തുടക്കത്തിലെ തകര്ച്ചയ്ക്ക് ശേഷം കേരളം മികച്ച സ്കോറിലേക്ക്. തിരുവനന്തപുരം തുമ്പയിൽ നടക്കുന്ന മത്സരത്തില് ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം ആദ്യ ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില് 291 റണ്സെടുത്തിട്ടുണ്ട്. 68 റണ്സുമായി ജലജ് സക്സേനയാണ് ക്രീസില്. 77 റണ്സ് വീതമെടുത്ത പി. രാഹുലും വിനൂപ് മനോഹരനുമാണ് കേരളത്തിന്റെ ടോപ് സ്കോറെര്മാർ . ദില്ലിക്കായി ശിവം ശര്മ നാല് വിക്കറ്റെടുത്തു. ഏഴാം വിക്കറ്റില് വിനൂപ്-ജലജ് സക്സേന സഖ്യം കൂട്ടിച്ചേര്ത്ത് 136 റണ്സാണ് കേരളത്തിന് കരുത്തായത്.
Photo Courtesy : Google/ images are subject to copyright

Leave a Reply