കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബിഷപ്പിനെതിരായ പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിചാണ് പരാതി. തങ്ങള്‍ക്ക് നിരന്തരമായി ജീവന് ഭീഷണിയുണ്ടെന്നും സ്ഥലം മാറ്റൽ തടയാൻ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കായാണ് സ്ഥലമാറ്റം. സമരത്തിനിറങ്ങിയത് സഭാ ചട്ടലംഘനമാണെന്നും, സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരാണെന്നും സ്ഥലമാറ്റ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാനാണ് തങ്ങൾക്ക് സ്ഥലമാറ്റം എന്നും കന്യാസ്ത്രീകൾ കത്തിൽ ആരോപിക്കുന്നു.

തങ്ങൾ പീഡനത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് ചെയ്തത്. മഠത്തിൽ അടിസ്ഥാന സൗകര്യങ്ങൾപോലും തങ്ങൾക്ക് നിഷേധിച്ചേക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിക്കുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് കേസിന്‍റെ കാലാവധി തീരുംവരെ കുറവിലങ്ങാട്ട് തുടരാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.