കേരളത്തിന് ഇതു ചരിത്ര വിജയം. കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വർട്ടർ ഫൈനലിൽ ഗുജറാത്തിനെ തോൽപ്പിച്ചാണ് കേരളം സെമിഫൈനലിൽ കടന്നത്. ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരള ക്രിക്കറ്റ് ടീം പുതിയ ചരിത്രമെഴുതിയിരിക്കുന്നത്.
ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ സെമിഫൈനലില്‍ പ്രവേശിക്കുന്നത് . സന്ദീപ് വാര്യരും ബേസില്‍ തമ്പിയും എം.ഡി. നിധേഷും ചേര്‍ന്നാണ് ഗുജറാത്തിനെ നിലംപറ്റിച്ചത്. ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകളാണ് എടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 33 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിൻ്റെ വിജയ താരം.
വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ എം.ഡി.നിധേഷ് ഇവര്‍ക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുകളുമായി തിരിച്ചുകയറിയ സഞ്ജു സാംസൺ രണ്ടാം ഇന്നിങ്സിൽ 171 റൺസാണ് നേടിയത്. ടീമിലെ മറ്റുള്ള അംഗങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.