തൃശ്ശൂർ മുണ്ടൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. തൃശൂര് വരടിയം സ്വദേശികളായ ശ്യാം, ക്രിസ്റ്റി എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ടിപ്പർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ തൃശ്ശൂർ മുണ്ടൂരിനടുത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് നിഗമനം. കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശ്ശൂര് മെഡിക്കല് കോളേജ് മോര്ച്ചറിയിലേക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright

Leave a Reply