ചേരുവകൾ
ചിക്കൻ കീമ – അര കിലോ
ചെമ്മീൻ – 150 ഗ്രാം
ബീൻസ്, ക്യാരറ്റ് – 100 ഗ്രം
ബിരിയാണി അരി – 2 കപ്പ്
ഇഞ്ചി വെളത്തുള്ളി പേസ്റ്റ് – 2 ടേബൾസ്പൂൺ
പച്ചമളക് ചതച്ചത് – 6 എണ്ണം
തക്കാളി – 2 വലുത്
ഗരമസാല പൗഡർ -1 ടീസ്പൂൺ
ചെറുനാരങ്ങാ നീര് -ഒരു നാരങ്ങയുടെത്
ഏലക്ക ഗ്രാമ്പൂ ഗ്രാമ്പൂ പട്ട -2 വീതം
മല്ലിയില, പുതിനയില -മുക്കാൽ കപ്പ്
ബിരിയാണി കളർ – കുറച്ച്
മുളകു പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
നെയ്യ്, എണ്ണ ,ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീൻനിൽ മുളകുപൊടി,മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് അധികം മൊരിഞ്ഞ് പോകാതെ വറുത്തെടുക്കുക. ഒരു വലിയ പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഒരു സവാള അരിഞ്ഞത് മാറ്റി വച്ചു ബാക്കി യുള്ള സവാള നീളത്തിൽ മുറിച്ചത് ചേർത്ത് വഴറ്റുക.
ഇതിലേക്ക് ഇഞ്ചി വെളുത്തുളളി പച്ചുളക് എന്നിവ ചതച്ചത് ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് വഴറ്റുക. ഇതിലേക്ക് കഴുകി പിഴിഞ്ഞെടുത്ത കീമ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പച്ചക്കറി ചേർത്തിളക്കുക.
കീമ വെന്ത് കഴിയുമ്പോൾ ചെമ്മീൻ മുക്കാൽ ടീസ്പൂൺ ഗരംമസാലയും, അര കപ്പ് മല്ലിയില, പൊതിന ഇലയും, പകുതി ചെറുനാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കുക.ചെറിയ തീയ്യിൽ മൂടി വെക്കുക . ഒരു കുക്കർ ചൂടാ ക്കി,3 ടേബൾസ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ സവാള ചേർത്ത് ഇളക്കുക.
സവാള കളർ മാറുന്നതിന് മുൻപ് കഴുകി വെച്ച അരി, മൂന്ന് കപ്പ് ചൂടുവെള്ളം, ഏലക്ക, ഗ്രാമ്പൂ പട്ട, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി, കുക്കർ മൂടി വെക്കുക. ഒരു വിസിൽ വന്ന ശേഷം ഓഫ് ചെയ്യുക.
മസാല കൂട്ടിന് മുകളിലായി ചോറ് നിരത്തുക, ചെറുനാരങ്ങാ നീരിൽ കലക്കിയ ബിരിയാണി കളർ തൂവുക. ഒരു ടേബൾസ്പൂൺ നെയ്യ്, ഗരംമസാല പൗഡർ, മല്ലിയില പുതിനയില എന്നിവ വിതറുക. ചെറിയ തീയ്യിൽ 5 മിനിറ്റ് മൂടി വെക്കുക. ചോറും, മസാലയും ഇടകലർത്തിയും ദം ചെയ്യാം.
Photo Courtesy : Google/ images are subject to copyright

Leave a Reply