ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് പുരോഗമിക്കുന്നു. കാസര്‍ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. നീണ്ട ക്യൂവാണ് ബൂത്തുകളിലുള്ളത്.

കണ്ണൂരിൽ 30.51 ശതമാനം, ഇടുക്കിയിൽ 28.93 ശതമാനം,കൊല്ലത്ത് 27.89 ശതമാനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും വോട്ട് ചെയ്തു.

സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിങ്.

പല മണ്ഡലങ്ങളിലും ഒരേ പേരുകള്‍ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുള്ളതിനാല്‍ കള്ള വോട്ടിനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.