ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.
20 മണ്ഡലങ്ങളിലായി രണ്ട്കോടി അറുപത്തിയൊന്ന് ലക്ഷം വോട്ടര്മാര് ഇരുനൂറ്റി ഇരുപത്തിയേഴ് സ്ഥാനാര്ഥികളുടെ രാഷ്ട്രീയഭാവി നിര്ണ്ണയിക്കും. ഇതില് 1,34,66,521 പേര് സ്ത്രീ വോട്ടര്മാരാണ്. 1,26,84,839 പുരുഷ വോട്ടര്മാരുണ്ട്. 174 ട്രാന്സ്ജെന്ഡര് വോട്ടര്മാരുമുണ്ട്. 2,88,191 കന്നിവോട്ടര്മാരുമുണ്ട്.
സ്ഥാനാര്ഥികള് ഉള്പ്പെടെയുള്ള പ്രമുഖരും രാവിലെതന്നെ വോട്ടുചെയ്യാനെത്തി. എന്നാല് വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്ന്ന് കുറെയേറെ ബൂത്തുകളില് വോട്ടിങ് ഇതുവരെ തുടങ്ങാനായിട്ടില്ല. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
എല്ലായിടത്തും കനത്ത സുരക്ഷാ ഉറപ്പാക്കിയിട്ടുണ്ട്. കേരളം കൂടാതെ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. വിധിയറിയാന് ഒരു മാസം കാത്തിരിക്കണം. മെയ് 23 ന് ആണ് വോട്ടെണ്ണല്.
Photo Courtesy : Google/ images are subject to copyright

Leave a Reply