കാസർഗോഡ് പെരിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന നിലപാടിൽ ഉറച്ചു കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായത്തിലാണ് തന്നെയാണ് ശരത്ലാലിൻറെ കുടുംബവും. ഈ നിലപാട് വീടുസന്ദർശിക്കാൻ വന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനോട് ശരത്തിന്റെ പിതാവ് സത്യന് അറിയിച്ചിരുന്നു.
ഈ കാര്യം സർക്കാരിന്റെ ശ്രദ്ധയില്പ്പെടുത്താമെന്നും അദ്ദേഹം ഉറപ്പുനൽകിയട്ടുണ്ട്. പീതാംബരന് തനിച്ചു ഇത്തരമൊരുക്കാര്യം ചെയ്യാനാകില്ലെന്നും സിപിഎം അറിയാതെ ഇങ്ങനെയൊരു കാര്യം നടക്കില്ലയെന്നും കൃഷ്ണന് ഉറപ്പിച്ച് പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛന് കൃഷ്ണന് പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെ വീട് ആദ്യം സന്ദര്ശിച്ചശേഷമാണ് ശരത് ലാലിന്റെ വീട്ടിലേക്കു സന്ദർശനത്തിനായി റവന്യുമന്ത്രി പോയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply