കാസർഗോഡ് പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതികൾ കൊലപാതകം നടത്താൻ ഉപയോഗിച്ച വടിവാളും വസ്ത്രവും കണ്ടെത്തി. കൊലപാതകം നടന്ന അസ്ഥലത്തിന്റെ പരിസരത്തു നിന്നാണ് കണ്ടെത്തിയത്. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. തെളിവെടുപ്പിനായി പോലീസ് അഞ്ചാം പ്രതി അനില്‍ കുമാറിനെയും ഏഴാം പ്രതി ഗിജിനെയും കൊലപാതകം നടന്ന സ്ഥലത്തു കൊണ്ടുപ്പോയി നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

അതിനിടെ, പ്രതികളില്‍ ഒരാളായ സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടും കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഒരു പ്രതി വസ്ത്രം മാറി കുളിച്ച് വസ്ത്രം കത്തിച്ച് കളഞ്ഞതായി പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതും കണ്ടെത്തിയിരുന്നു. അതെസമയം ഈ കേസ് അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഐജി: എസ്.ശ്രീജിത്തിനെ ഏല്‍പിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.