ചേരുവകൾ:
മീൻ – 250 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒരെണ്ണം
ഇഞ്ചി വെളത്തുള്ളി അരച്ചത് – 1/2 ടീ സ്പൂൺ
മുട്ട – ഒന്ന്
കടലപ്പരിപ്പ് -1/4 കപ്പ്
മല്ലിയില – 2 ടേബിൾ സ്പൂൺ
കുരുമളകുപൊടി -1/2 ടീ സ്പൂൺ
മുളകുപൊടി. -1/2 ടീ സ്പൂൺ
ഗരമസാലപ്പൊടി -1/4 ടീ സ്പൂൺ
നാരങ്ങാനീര് 1 ടേബിൾ സ്പൂൺ
എണ്ണ ഉപ്പ്. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീൻ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വേവിച്ച മീനിൻറെ തൊലിയും മുള്ളും മാറ്റി പൊടിച്ചെടുക്കുക.
കടലപ്പരിപ്പ് വേവിച്ച് വെള്ളം കളഞ്ഞ് നന്നായി അരച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളത്തുള്ളി, മുട്ട, എന്നിവ കടലപ്പരിപ്പ് അരച്ചതിലേക്കു ചേർത്തു നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് മല്ലിയില, മുളകുപൊടി, ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാക്കുക.
ചൂടായയെണ്ണയിലേക്ക് ഈ മിശ്രിതം കുറേശ്ശെ എടുത്ത് കയ്യിൽ വെച്ച് പരത്തി ഇടുക. ബ്രൗൺ നിറം ആയതിനുശേഷം വറുത്തു കോരുക.
Photo Courtesy : Google/ images are subject to copyright


Leave a Reply