കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര് ആന്ഡ് മിസ് റൗഡി’. അപര്ണ ബലമുരളിയാണ് ചിത്രത്തിലെ നായിക. ഫെബ്രുവരി അവസാന വാരം ചിത്രം തീയേറ്ററുകളില് എത്തുന്ന ഈ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറക്കി . ‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹരിനാരായണന് എഴുതിയ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നത് അരുണ് വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് നജിമും, അരുണും ചേര്ന്നാണ്.
ഗണപതി, ഷെബിന് ബെന്സണ്, വിഷ്ണു ഗോവിന്ദന് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ഗോകുലം മൂവീസാണ് ചിത്രം നിര്മ്മിക്കുന്നത്.

Leave a Reply