സംസ്ഥാനത്ത് ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. വര്ധിച്ചുവരുന്ന ചൂടും വരള്ച്ചയും ചര്ച്ചചെയ്യാന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങളിലായി സൂര്യാഘാതമേറ്റ് 4 പ്പേർ മരിച്ചു. അൻപതിൽപരം ആളുകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. സൂര്യാഘാതമേറ്റ് മരണംസംഭവിച്ചവര്ക്കുള്ള അടിയന്തര ധനസഹായം സംബന്ധിച്ച വിഷയങ്ങൾ യോഗത്തില് ചര്ച്ചചെയ്യും. സഹായം നല്കുന്നതിന്റെ മാനദണ്ഡങ്ങള് പരിശോധിക്കാന് ബന്ധപ്പെട്ട വകുപ്പുകള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
സംസ്ഥാനത്തു ചൂട് ഉയരുന്നതോടൊപ്പം വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നുണ്ട്. വരുംദിവസങ്ങളിലും താപനില വര്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടുകൂടിയതോടെ ജനജീവിതം ദുസഹമാവുകയാണ്.
വ്യാഴാഴ്ച വരെ താപനില കൂടാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രത നൽകിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply