കെ.പി.സി.സി.തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. എറണാകുളത്ത് ടി.ജെ.വിനോദിനും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് രാജേഷും, കോന്നിയില്‍ റോബിന്‍ പീറ്റര്‍ എന്നിവർ സ്ഥാനാര്‍ഥികളാകാനാണ് സാധ്യത. ഇതിനെക്കുറിച്ചുള്ള അന്തിമതീരുമാനം നാളെയായിരിക്കുമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്‍.പീതാംബര കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും കോന്നിയില്‍ അടൂര്‍ പ്രകാശിൻറെ നോമിനിയായുള്ള റോബിന്‍ പീറ്ററിനെതിരെയുള്ള എതിർപ്പുമാണ് തർക്കത്തിന് കാരണം.

ഡിസിസിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍പ്രകാശിന്റെ നിര്‍ദേശം കെ.പി.സി.സി. അംഗീകരിക്കാനാണ് സാധ്യത. നാലുമണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക നാളെ ഹൈക്കമാൻഡിന് അയക്കും, ഹൈക്കമാൻഡായിരിക്കും അന്തിമതീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.