കൊച്ചി മരട് ഫ്ലാറ്റിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ ജനറേറ്ററും, വെള്ളവും എത്തിച്ച് ഫ്ലാറ്റുടമകൾ. ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ലാറ്റുടമകൾ പ്രതിഷേധം അറിയിക്കുന്നത്. പ്രതിഷേധം തുടരാൻതന്നെയാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഇതിൻെറ ഭാഗമായി ഇന്ന് രാത്രി റാന്തൽ കത്തിച്ചു സമരം നടത്തുമെന്നും ഫ്ലാറ്റുടമകൾ അറിയിച്ചു.

ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കെഎസ്ഇബിയും ജലവിതരണ അതോറിറ്റിയും വൈദ്യുതിയും, വെള്ളവും വിച്ഛേദിച്ചു. എന്നാല്‍ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്.

എന്നാൽ സെപ്റ്റംബര്‍ 29-നകം ഉടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഫ്ലാറ്റ് പൊളിക്കാനുള്ള പ്രവര്‍ത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.