വോട്ടെണ്ണൽ പകുതി ആയപ്പോൾത്തന്നെ എൽഡിഎഫിന് വൻ മുന്നേറ്റം, ഇത്തവണ യുഡിഎഫ് കോട്ടവരെ കൈപ്പിടിയിലൊതുക്കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്. ഒൻമ്പതാം ഘട്ട വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മാണി സി കാപ്പന് 4390 വോട്ടിന്റെ ലീഡ് നേടിയത്. പഞ്ചായത്തുകളിലും മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.

യുഡിഎഫിന്‍റെ കോട്ട എന്നറിയപ്പെടുന്ന രാ​മ​പു​രം, മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വന്‍ തിരിച്ചടിയാണ് യുഡിഎഫ് നേരിടുന്നത്. ഇവിടെ തുടക്കം മുതല്‍ വളരെ ശക്തമായ ലീഡാണ് മാണി സി. കാപ്പന്‍ നേടിയത്. ഈ പഞ്ചായത്തുകളില്‍ ​ഒരു ഘ​ട്ട​ത്തി​ല്‍പോലും ​ജോസ് ടോ​മി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി. കാപ്പനാണ് മുന്നേറുന്നത്. രാമപുരം പഞ്ചായത്തില്‍ 757ഉം കടനാട് പഞ്ചായത്തില്‍ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. മുത്തോലി, പാലാ, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകള്‍കൂടി ഇനി എണ്ണാനുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.