സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റബര്‍ 30 വരെ ഉണ്ടാകുന്ന കാലവർഷം ഇത്തവണ മൂന്നാഴ്‌ച്ചക്കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഇത്തവണ കാലവർഷം ഒരാഴ്‌ച്ച വൈകിയാണ് എത്തിയത്. കൂടാതെ ജൂണിൽ മഴലഭിച്ചത് 33 ശതമാനം കുറവായിരുന്നു. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ മഴ ശരാശരിയെക്കാള്‍ അധികമഴയാണ് ലഭിച്ചത്.

രാജ്യത്തുടനീളം കണക്കിലെടുക്കുമ്ബോള്‍ ഇതുവരെ 10 ശതമാനം മഴയാണ് അധികമഴ ലഭിച്ചത്. കേരളത്തില്‍ ഇത്തവണ ഇതുവരെ 14 ശതമാനം അധികം മഴയാണ് കിട്ടിയത്. മിക്കജില്ലകളിലും ശരാശരിയിലും കൂടുതല്‍ അധികമഴയാണ് രേഖപ്പെടുത്തിയത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.