പോക്സോ കേസ് പ്രതികള്ക്ക് ദയാഹര്ജിക്ക് അവസരം നല്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തില് അന്തിമമായ തീരുമാനം എടുക്കേണ്ടത് പാര്ലമെന്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൂരമായ ബലാത്സംഗ കൊലപാതകങ്ങള് വര്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം.
പോക്സോ കേസ് പ്രതികള്ക്ക് ദയാഹര്ജിക്ക് അവസരം നല്കേണ്ട ആവശ്യമില്ലെന്നും, ഇക്കാര്യം തീരുമാനിക്കേണ്ടത് നിയമനിർമ്മാണ സഭയാണെന്നും, സ്ത്രീകള്ക്കെതിരേ അതിക്രമം വര്ധിച്ചു വരുന്ന സാഹചര്യത്തില് രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെണ്കുട്ടികളെ ബഹുമാനിക്കാന് ആണ്കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില് ഒരു പൊതുചടങ്ങില് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ ഈ പരാമര്ശം. സ്ത്രീ സുരക്ഷ ഗൗരവമുള്ള വിഷയമാണ്, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര് മാപ്പ് അര്ഹിക്കുന്നില്ല, ഇവര്ക്ക് ദയാഹര്ജി സമര്പ്പിക്കാന് പോലും അവസരം നല്കരുത്.
ഇത്കൂടാതെ ദില്ലിയില് ഓടുന്ന ബസില് കൂട്ട ബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്ഭയ കേസില് വധശിക്ഷ കാത്തുകഴിയുന്ന പ്രതിയുടെ ദയാഹര്ജി പരിഗണനയിലാണ്. നിര്ഭയ കേസ് പ്രതിയുടെ ദയാ ഹര്ജി തള്ളണമെന്ന് കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply