എന്സിപി സംസ്ഥാന പ്രസിഡൻറും മുന് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. ദീർഘനാളായി അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. നിലവിൽ കുട്ടനാട്ടെ എംഎൽഎ ആയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയില് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കോണ്ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോണ്ഗ്രസില് നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്സിപിയിലേക്ക് മാറുകയായിരുന്നു.
എന്.സി.പി സംസ്ഥാന പ്രസിഡൻറായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ഭാര്യ: മേഴ്സി ചാണ്ടി. മക്കള്: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്: ഡോ. അന്സു, ജോയല് ജേക്കബ്.
Photo Courtesy : Google/ images are subject to copyright

Leave a Reply