കൊറോണ വൈറസ് വ്യാപിച്ചാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കഴിയുമോയെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. കൊറോണ വൈറസിൻ്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്ക്കിടെയാണ് ഇങ്ങനെയുള്ള ആശങ്ക അമേരിക്ക പ്രകടിപ്പിച്ചത്. ചൈനയെ പോലെ ജനസാന്ദ്രതയുള്ള രാജ്യമാണ് ഇന്ത്യ എന്നതാണ് ഈ ആശങ്കക്ക് പിന്നിലുള്ള പ്രധാന ഘടകം.
ഇന്ത്യയില് റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്ഗങ്ങള് അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് ആശങ്ക വ്യക്തമാക്കി. വൈറസ് പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള് ഇറാനില് കുറവാണെന്നത് സ്ഥിതി മോശമാക്കാനിടയുണ്ട്.
വൈറസ് വ്യാപനത്തെ ചെറുക്കാന് വികസ്വരരാജ്യങ്ങളിലെ ഗവണ്മെന്റുകള്ക്ക് കഴിയില്ല, അവര്ക്ക് ചില പരിമിതികള് ഉണ്ട് എന്നും അമേരിക്ക വ്യക്തമാക്കി. ദേശീയ സുരക്ഷയേയും സാമ്പത്തിക സ്ഥിതിയേയും ഗുരുതരമായി ബാധിക്കാനിടയുള്ളതിനാല് മുഴുവന്നേര നിരീക്ഷണമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply