കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എസ്എസ്എല്സി ഹയര് സെക്കന്ഡറി പരീക്ഷകള് മാറ്റി. ആരോഗ്യവകുപ്പിൻറെ നിര്ദേശങ്ങള് പാലിച്ച് പരീക്ഷകള് നടത്താനായിരുന്നു നേരത്തെ സര്ക്കാര് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു.
എസ്എസ്എല്സി പരീക്ഷകള് മാറ്റിവയ്ക്കുന്നത് അപൂര്വമാണ്. മുഖ്യമന്ത്രി വിളിച്ച് ചേര്ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്. സര്വ്വകലാശാല പരീക്ഷകളും മാറ്റി വയ്ക്കാനാണ് കൂടുതൽ സാധ്യത എന്നാൽ ഇക്കാര്യത്തില് കൂടുതൽ അറിയിപ്പൊന്നും വന്നിട്ടില്ല. 31 വരെ ഉത്തരക്കടലാസുകളുടെ മൂല്യനിര്ണയവും നിര്ത്തിവയ്ക്കനാമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തില് 21ന് നടത്താനിരുന്ന ഐ.ഇ.എല്.ടി.എസ് പരീക്ഷകളും മാറ്റിയിരുന്നു. വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും ആകാംക്ഷ ഉണ്ടാകാതിരിക്കാന് വിദ്യാഭ്യാസസ്ഥാപനങ്ങള് വിദ്യാർത്ഥികളുമായി സ്ഥിരമായി ആശയവിനിമയം നടത്തണമെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply