കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില് തിവാരി അണക്കെട്ട് തകര്ന്ന് 8 മരണം 24ഓളം പ്പേരെ കാണാനില്ല. അണകെട്ടിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന 12 വീടുകൾ പൂർണമായും ഒലിച്ചുപ്പോയി. ദേശീയ ദുരന്ത നിവാരണ സേന മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് കനത്തമഴയെതുടർന്ന് അണക്കെട്ട് തകർന്നത്. അണക്കെട്ട് പൊട്ടിയതിനെ തുടര്ന്ന് സമീപത്ത് സ്ഥിതിചെയുന്ന ഏഴ് ഗ്രാമങ്ങളില് വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. പ്രളയ സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ രത്നഗിരിയിൽ.
ചൊവ്വാഴ്ച രാവിലെ മുതല് തന്നെ അണക്കെട്ടിന് വിള്ളലുകള് വീണിരുന്നു. എന്നാല് വേണ്ടത്ര ജാഗ്രത നിര്ദേശം ജനങ്ങള്ക്ക് നല്കിയിരുന്നില്ല. ഇപ്പോഴും ചില ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി പെയ്യുന്ന കനത്ത മഴയില് വൻനാശങ്ങളാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഇതുവരെ 42 ഓളം പേരുടെ ജീവൻ നഷ്ടമായി.
പലയിടത്തും റെയില്പ്പാളങ്ങള് വെള്ളത്തിനടിയിലാണ്. തീവണ്ടി ഗതാഗതം നിലച്ചു. ചില ട്രെയിനുകൾ പാതിവഴിയിൽ വച്ച് തിരിച്ചുവിടുകയാണ്. വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply