ചൈനയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 106 ആയി. 4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ചൈനയുടെ തലസ്ഥാനമായ ബീജിങിലും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്തത് ഹുബൈ പ്രവിശ്യയിലുള്ളവരിലാണ്. മരിച്ചവരില്‍ മിക്കവരും ഹുബൈ പ്രവിശ്യക്കാരാണ്. കൂടാതെ രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്.

തിങ്കളാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അദ്ദേഹമാണ് വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച പ്രത്യേക സംഘത്തിൻ്റെ ചെയർമാൻ. ഇതിനിടെ ജര്‍മനിയിലും ശ്രീലങ്കയിലും കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വൈറസ് നിയന്ത്രിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ രാജ്യത്ത് തുടരുന്നുണ്ട്. ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഇന്ത്യയില്‍ കര്‍ശന പരിശോധനകള്‍ തുടരുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക ചെക്പോസ്റ്റ് തുറക്കും. കൂടാതെ കേരളത്തില്‍ 441 പേര്‍ നിരീക്ഷണത്തിലുമുണ്ട്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.