അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്ന്ന് മലയാള സിനിമകളുടെ റിലീസും മാറ്റി വെച്ചിരുന്നു. നാളുകള്ക്ക് ശേഷം മലയാള സിനിമ പഴയ പ്രൗഢി തിരിച്ചുപിടിച്ചിരിക്കുകയാണ് . ഇത്തവണ നാല് സിനിമകളാണ് പ്രേക്ഷക സമക്ഷം എത്തുന്നത്.കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന “ജോണി ജോണി യെസ് അപ്പ “തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. അനു സിത്താരയും കുഞ്ചാക്കോ ബോബനും ജോണി ജോണി യെസ് അപ്പയിലൂടെ വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. മാര്ത്താണ്ഡന് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്.ടിനി ടോം, ഷറഫുദ്ദീന്, മംമ്ത മോഹന്ദാസ്, ഷാജോണ്, നെടുമുടി വേണു , വിജയരാഘവന്, ഗീത, റെയ്ജന് തുടങ്ങി വന്താരനിരയാണ് ചിത്രത്തില് അണിനിരക്കുന്നത്.
Photo Courtesy : Google/ images are subject to copyright


Leave a Reply