മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി കത്ത്. വടകര പൊലിസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് കാണിച്ച്‌ മാവോയിസ്റ്റിൻ്റെ പേരിലുള്ള കത്ത് കിട്ടിയത്. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത്.

ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തിലുള്ളത്. മഞ്ചിക്കണ്ടി ഉള്‍പ്പടെയുള്ളവയില്‍ പകരം ചോദിക്കുമെന്നാണ് കത്തിൻ്റെ ഉള്ളടക്കം. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ്‌ കത്തയച്ചിരിക്കുന്നത്. കബനീദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാമിൻ്റെ പേരില്‍ ചെറുവത്തൂരില്‍ നിന്നാണ് കത്ത്.

അതീവ ഗൗരവത്തോടെ തന്നെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്നും,
പൊലീസ് സ്റ്റേഷന്‍ പരിസരത്തടക്കം സുരക്ഷ കൂട്ടുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി സന്ദേശത്തിൻ്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ കൂട്ടിയിരുന്നു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.