നിലമ്പൂര്: അനധികൃത ഭൂമി സമ്പാദിച്ചെന്ന ആരോപണത്തില് റവന്യൂ വകുപ്പ് പി.വി അന്വര് എംഎല്എക്കെതിരെ അന്വേഷണം തുടങ്ങി. എംഎല്എക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാനാണ് റവന്യൂ സെക്രട്ടറി മലപ്പുറം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്പ് നികുതി വെട്ടിച്ചുവെന്ന ആരോപണത്തില് ആദായനികുതി വകുപ്പും എംഎല്എക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില് സമര്പ്പിച്ചിരിക്കുന്ന രേഖകള് പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്എയുടെ കൈവശമുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തുകളല്ലെന്നും വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില് നികുതി അടവ് സംബന്ധിച്ച വിവരങ്ങളില് പ്രതിവര്ഷം നാലു ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നും എംഎല്എ അവകാശപ്പെടുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply