തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡിജിപി എന്‍.സി അസ്താനയെ നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.

beheraDr. NC Asthana.jpg1382707912

പോലീസ് മേധാവിക്കൊപ്പം വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒരുമിച്ച് വഹിക്കുന്നത് സംബന്ധിച്ച് ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന് ബെഹ്‌റക്കെതിരെ വിവാദം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്നാണ് അസ്താനയുടെ നിയമനം. കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതലയുമായി ഡല്‍ഹിയിലാണ് നിലവില്‍ അസ്തായുള്ളത്.
കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അസ്താന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ബെഹ്‌റ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്.

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.