തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍സിപി നേതൃത്വവുമായി അധ്യക്ഷന്‍ ടി.പി. പീതാംബരനും തോമസാ ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. ടി.പി പീതാംബരന്‍ വഴിയാണ് തോമസ് ചാണ്ടി രാജിക്കത്ത് കൈമാറിയത്. രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.