ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ രാജ്യം മുഴുവൻ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ക്രൂ​ഡ് ഓ​യി​ൽ വി​ല​വ​ർ​ധ​ന​വി​നെ​ത്തു​ട​ർ​ന്നാ​ണു ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തെ​ങ്കി​ലും വ​ർ​ധി​പ്പി​ച്ച നി​കു​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കു​റ​ച്ചാ​ൽ ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ സാ​ധി​ക്കും. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​യി​ൽ പ​കു​തി​യോ​ള​മു​ള്ള നി​കു​തി വേ​ണ്ടെ​ന്നു​വ​യ്ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​കു​ന്നില്ല എന്നുള്ളതാണ് വസ്തുത .സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന​വുണ്ടായി  സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 80 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്താ​ണു പെ​ട്രോ​ൾ വി​ല 80 ക​ട​ന്ന​ത്. 32 പൈ​സ​യു​ടെ വ​ർ​ധ​ന​വോ​ടെ ഒ​രു ലി​റ്റ​റി​ന് 80.01 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല. ഡീ​സ​ലി​നു ലി​റ്റ​റി​നു 24 പൈ​സ വ​ർ​ധി​ച്ചു 73.06 രൂ​പ​യാ​യി.

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.