തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മമ്മൂട്ടി 15 ലക്ഷം രൂപ സംഭാവന ചെയ്തു. മകനും നടനുമായ ദുൽഖർ സൽമാൻ 10 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം കലക്ടര് മുഹമ്മദ് സഫിറുല്ലയ്ക്കാണ് മമ്മൂട്ടി തുക കൈമാറിയത്. നേരത്തേ നടന് മോഹന്ലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കിയിരുന്നു.
കേരളത്തിന് കൈത്താങ്ങായി തമിഴ്-തെലുഗു സിനിമാ ലോകവും കൈകോര്ത്തിരിക്കുകയാണ്.


Leave a Reply