കൊച്ചി: സുരക്ഷാ പരിശോധന എന്ന പേരില് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്ക്കെതിരെ കയ്യേറ്റം നടന്നെന്നു പരാതി. കഴിഞ്ഞ വര്ഷങ്ങളില് പോലീസിനായിരുന്നു സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല. എന്നാല് ഇപ്പോള് സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരോപണം. കാണികള് യാതൊരു വിധത്തിലുമുള്ള തടസ്സങ്ങളില്ലാതെ കളികാണാന് സൗകര്യമുള്ള സ്റ്റേഡിയമാണ് കലൂരിലേത്. എന്നാല് കളികാണാനെത്തിയ പല ആരാധകരും കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തെ കുറിച്ച് ഇപ്പോള് പലതരത്തിലുമുള്ള പരാതികളും ഉന്നയിക്കുന്നുണ്ട്.
ഐഎസ്എല്ലില് ഏറെ ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ കളിക്കിടയില് ഗാലറിയില് നിറയുന്ന മഞ്ഞ കടല് തീര്ക്കുന്ന ആരവം അന്താരാഷ്ട്ര മാധ്യമങ്ങളില് വരെ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാലിപ്പോള് ആരാധകര്ക്ക് സ്റ്റേഡിയത്തില് വളരെയധികം നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. മുന്പ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളെകുറിച്ചും തകര്ന്ന ഇരിപ്പിടങ്ങളെക്കുറിച്ചും പരാതി ഉയര്ന്നിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply