കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടേയും മറ്റും ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളില്‍ തന്റെ ചിത്രം പതിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാര്‍ട്ടികളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് വേണ്ടത്. തന്റെ ചിത്രങ്ങള്‍ പതിക്കുന്നതില്‍ നിന്ന് പിന്‍മാറണം.
മുന്‍പ് പി.ജയരാജനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയും സംഗീത ആല്‍ബവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫ്‌ളക്‌സുകളില്‍ തന്റെ ചിത്രങ്ങള്‍ വന്നതിനെ എടുത്തുകാട്ടി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉേേദ്ദശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.