ദില്ലി : രാജ്യത്ത് നിലവില് വന്ന പുതിയ നോട്ടുകളുടെ അതീവ സുരക്ഷാ സവിശേഷതകളില് പലതും കള്ളനോട്ട് മാഫിയക്ക് പകര്ത്താന്കഴിഞ്ഞുവെന്ന് റിപ്പോര്ട്ടുകള്. പുതിയ 2000,500 രൂപ നോട്ടുകളിലെ 30 അതീവ സുരക്ഷാ സവിശേഷതകളില് 15 എണ്ണവും കള്ളനോട്ട് മാഫിയക്ക് പകര്ത്താന് കഴിഞ്ഞെന്ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സാണ് വ്യക്തമാക്കിയത്.
മുംബൈയില് നിന്ന് പിടിച്ചെടുത്ത നോട്ടുകള് പരിശോധിച്ച് നാസിക്കിലെ നോട്ട് അച്ചടി കേന്ദ്രം നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള് പുറത്തു വന്നിട്ടുള്ളത്. കേസിന്റെ വിശദാംശങ്ങള് ഇതിനകം തന്നെ ശേഖരിച്ചു. സി.ബി.ഐയോ എന്.ഐ.എയോ കേസ് ഏറ്റെടുത്ത് അന്വോഷിക്കുമെന്നാണ് സൂചന.
Photo Courtesy : Google/ images are subject to copyright

Leave a Reply