ന്യൂഡല്‍ഹി: എല്ലാ തീവണ്ടികളിലും ജൈവ-ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വെ മന്ത്രാലയം. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ കോച്ചുകളിലും ഇത് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആകെ കോച്ചുകളുടെ 55 ശതമാനം എണ്ണത്തില്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിഞ്ഞത്.

സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴില്‍ ഇക്കാര്യത്തിന് മുന്തിയ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി പൂര്‍ത്തികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലാവധി നിശ്ചയിച്ചത്. റെയില്‍വെ സഹമന്ത്രി രാജന്‍ ഗോഹൈന്‍ ഇക്കാര്യം ലോക്‌സഭയിലും സ്ഥിരീകരിച്ചു. റെയില്‍വേയും പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആര്‍.ഡി.ഒയും സംയുക്തമായാണ് ഇത് വികസിപ്പിച്ചത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.