കടുത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിന് ദാഹ ജലവുമായി ജോലാര്പ്പേട്ടയിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് ട്രെയിൻ ഇന്ന് രാവിലെ ചെന്നൈയിലേക്ക് പുറപ്പെട്ടത്.
ചെന്നൈയിലെ വില്ലിവാക്കം റെയില്വേ സ്റ്റേഷനിലാണ് ട്രെയിന് എത്തുന്നത്. ആദ്യ ട്രെയിൻ എത്തുന്നതിനു പിന്നാലെ മറ്റൊരു ട്രെയിനിൽ കൂടി വെള്ളം കൊണ്ട് വരും. മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തില് വെള്ളം കൊണ്ട് വരുന്ന ആദ്യ ട്രെയിൻ സ്വീകരിക്കും.
ജോലാര്പ്പേട്ടയില്നിന്ന് വില്ലിവാക്കത്ത് വെള്ളം കയറ്റിയ ട്രെയിൻ എത്താന് ഏകദേശം അഞ്ചുമണിക്കൂറോളം സമയമെടുക്കും. തമിഴ്നാട് സർക്കാർ വെള്ളം എത്തിക്കുന്നതിനായി 65 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
ചെന്നൈ മെട്രോ വാട്ടര് കോര്പ്പറേഷനില്നിന്ന് ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് റെയില്വേ ഇതിനായി ഈടാക്കുന്നത്. 50 വാഗണുകള് ഘടിപ്പിച്ച ട്രെയിനിലാണ് നിലവില് ചെന്നൈ നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply