എം എൽ എ മാരുടെ രാജിയിൽ ഉടനടി തീരുമാനമെടുക്കണമെന്ന കോടതിയുടെ ഉത്തരവിനെതുടർന്ന് സ്‌പീക്കർ സുപ്രീംകോടതിയെ സമീപിച്ചു. തിടുക്കത്തിൽ തീരുമാനം പറ്റില്ലെന്ന് സ്‌പീക്കർ കോടതിയെ അറിയിച്ചു.

എം എൽ എ മാർ സ്വന്തം ഇഷ്ടപ്രകാരമാണോ അതോ മറ്റുള്ളവരുടെ സമ്മർദത്തെ തുടർന്നാണോ ഇങ്ങനെ ഒരു തീരുമാനമെന്നു പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സഭ ചട്ടങ്ങള്‍ പ്രകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സ്പീക്കർ സമർപ്പിച്ച ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് സ്‌പീക്കറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സ്‌പീക്കറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല നാളെ പരിഗണിക്കാനിരിക്കുന്ന എം.എല്‍.എമാരുടെ അപേക്ഷക്കൊപ്പം സ്പീക്കറുടെ അപേക്ഷയും അംഗീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഇന്ന് ഉച്ചയോടുകൂടിയാണ് കര്‍ണാടക സ്പീക്കര്‍ കെ രമേഷ് കുമാര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വഴി സുപ്രീം കോടതിയെ സമീപിച്ചത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.