എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നിരവധി പോഷക ഗുണങ്ങളും ഉള്ള ജ്യൂസ് ആണ് ഈന്തപ്പഴം ജ്യൂസ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ :
ഈന്തപ്പഴം- 5 എണ്ണം
പാൽ – 1 കപ്പ് (തണുപ്പിച്ചത്)
പഞ്ചസാര – ആവശ്യത്തിന്
പഴം – 2 (ഞാലിപ്പൂവൻ) ചെറുതായി അരിഞ്ഞത്
ഉണ്ടാക്കുന്ന വിധം :
ഈന്തപ്പഴം കുരുകളഞ്ഞ ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്തുവയ്ക്കുക. കുതിർത്തശേഷം പാലും, ആവശ്യത്തിന് പഞ്ചസാരയും പഴം അരിഞ്ഞതും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക.പോഷകം നിറഞ്ഞ ഈന്തപ്പഴം ജ്യൂസ് തയ്യാർ. .
NOTE : ഈന്തപ്പഴം ജ്യൂസ് കിടക്കുന്നതിന് മുൻപ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈന്തപ്പഴം നമ്മെ വലക്കന്ന പല രോഗങ്ങള്ക്കും ഉള്ള പരിഹാരമാർഗമാണ്. കൂടാതെ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന ലൈംഗിക സംബന്ധമായ പല രോഗങ്ങള്ക്കും പരിഹാരം കാണാന് സഹായിക്കുന്നു. ആരോഗ്യം മാത്രമല്ല
അതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും ഈന്തപ്പഴം ജ്യൂസ് പ്രധാന പങ്കുവഹിക്കുന്നു. മൃദുല ചർമ്മത്തിന് ഈന്തപ്പഴം ഫേസ്പാക്കും ഉപയോഗിച്ചുവരുന്നുണ്ട്.
ചർമ്മത്തിന് വെളുത്ത നിറം നല്കാൻ ഈന്തപ്പഴ ജ്യൂസിന് സാധിക്കും. അതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഈന്തപ്പഴം ജ്യൂസ് സഹായിക്കുന്നു.
Photo Courtesy : Google/ images are subject to copyright


Leave a Reply