സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റും, കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ഇത് ഉടൻ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമെറ്റും, കാറിലെ എല്ലായാത്രക്കാർക്കും സീറ്റ് ബെൽറ്റും നിര്ബന്ധമാക്കുന്നതിന് മുന്നോടിയായി ആദ്യ ഘട്ടത്തില് ബോധവത്ക്കരണം നടത്താനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
കോടതി ഉത്തരവ് പാലിക്കാത്തവര്ക്ക് പരിരക്ഷ നല്കില്ലെന്ന ഇന്ഷുറന്സ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടര്ന്നായിരുന്നു ഇങ്ങനെ ഒരു കടുത്തനിലപാടെടുത്തത്.
സംസ്ഥാനത്ത് ഈ തീരുമാനം പെട്ടെന്ന് നടപ്പിലാക്കിയാല് പ്രതിഷേധത്തിന് സാധ്യത വിലയിരുത്തിയതിനെത്തുടര്ന്നാണ് ആദ്യഘട്ടത്തില് ബോധവത്കരണം നടത്താന് തീരുമാനിച്ചത്. പോലീസും മോട്ടോര് വാഹനവകുപ്പും സംയുക്തമായി ബോധവത്ക്കരണ പരിപാടി നടത്താനാണ് തീരുമാനം.
Photo Courtesy : Google/ images are subject to copyright

Leave a Reply