കണ്ണൂര്‍: ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ദിവസങ്ങളായി കണ്ണൂരില്‍ സി.പി.എം – ആര്‍എസ്സ്എസ്സ് സംഘര്‍ഷം നടക്കുന്നുണ്ട്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷക്കായി സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.