മാള്ട്ട : പ്രശസ്ത മാധ്യമ പ്രവര്ത്തക ഡാഫ്നേ കൊറോണ ഗലീസിയയെ കൊലപ്പെടുത്താന് ആക്രമികള് സ്ഫോടനം നടത്തിയത് മൊബൈല്ഫോണ് വഴി. വിദൂരതയില് ഇരുന്ന്പ്രവര്ത്തിപ്പിക്കാന് കഴിയുന്ന വിധത്തില് മൊബൈലില് നിയന്ത്രിക്കാവുന്ന ബോംബാണ് ഉപയോഗിച്ചിരിക്കുന്നത്. ഓണ്ലൈന് വഴിയുള്ള നിര്ദേശാനുസരണമായിരിക്കും ഫോണ് നിര്മ്മിച്ചതെന്നും സംശയിക്കുന്നു. ഇക്കാര്യത്തില് കൂടുതല് അന്വോഷണം നടത്തും.
വാഹനത്തിനുള്ളില് ഘടിപ്പിച്ച ബോംബ് അതിശക്തമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടത്തില് മൊബൈല്ഫോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില് കൂടുതല് അന്വോഷണം നടത്താന് വിദേശത്ത് നിന്നും വിദഗ്ദ്ധരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് മാള്ട്ട. കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം നല്കുന്നവര്ക്ക് പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply