ലണ്ടന് : ട്രാക്കില് നിന്നു വിരമിച്ച ഉസൈന് ബോള്ട്ട് ഇനി ഫുട്ബോള് രംഗത്ത് പരീക്ഷണം നടത്താന് ഒരുങ്ങുന്നു. 2018 ഓടു കൂടി ഫുട്ബോള് മൈതാനങ്ങളില് ഈ വേഗരാജാവിനേയും കാണാന് സാധിക്കുമെന്ന വിധത്തിലുള്ള വാര്ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
പരിക്കു മാറിയതിനു ശേഷമായിരിക്കും ഈ നീക്കത്തിനായി ഒരുങ്ങുക. ‘ എനിക്ക് ഫുട്ബോള് കളിക്കാന് ആഗ്രഹമുണ്ട്. ഇതിനായി ക്ലബുകളുമായും സംസാരിച്ചിട്ടുണ്ട്. എന്നാല് പരിക്കു മൂലം പരിശീലനത്തിലേര്പ്പെടാന് സാധിച്ചിട്ടില്ല. 2018 ല് ഫുട്ബോള് മൈതാനതെത്താന് കഴിയുമെന്നാണ് പ്രതീക്ഷ’. ഫിഫ ഡോട്ട്കോമിനു നല്കിയ അഭിമുഖത്തിലാണ് ബോള്ട്ട് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply