ന്യൂഡല്ഹി : തിയേറ്ററുകളില് ദേശീയഗാനം നിര്ബന്ധമാക്കിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുന:പരിശോധിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി വിദ്യാ ബാലന്. ദേശീയഗാനത്തോടെ ദിവസം തുടങ്ങാന് നമ്മളാരും സ്കൂള് കുട്ടികളല്ലെന്ന് വിദ്യ പറഞ്ഞു.
തിയേറ്ററില് സിനിമ തുടങ്ങുന്നതിനു മുന്പ് ദേശീയഗാനം കേള്പ്പിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദേശീയഗാനം നിര്ബന്ധമാക്കണമെന്ന് എനിക്കു തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന് നമ്മള് സ്കൂളിലൊന്നുമല്ലല്ലോ. ദേശഭക്തി അടിച്ചേല്പ്പിക്കേണ്ട ഒന്നല്ല. എന്നോട് ആരും ഇതൊന്നും പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ല. ദേശീയഗാനം കേള്ക്കുമ്പോള് എവിടെയാണെങ്കിലും ഞാന് എഴുന്നേറ്റു നില്ക്കും. -വിദ്യ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply