ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവച്ച ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചതിനെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മുകേഷ്, അക്ഷയ് കുമാര്‍ സിംങ് , വിനയ് ശര്‍മ്മ, പവന്‍കുമാര്‍ എന്നിവരാണ് നിര്‍ഭയ കേസിലെ പ്രതികള്‍. വിധിയില്‍ നിയമപരമായ പിഴവുകളുണ്ടെന്നും, ശിക്ഷ റദ്ദാക്കണമെന്നും ആരോപിക്കുന്ന പ്രതികള്‍ കോടതി തങ്ങളെ കേട്ടില്ലെന്നും പറയുന്നു.  പ്രതികള്‍ക്ക്  കീഴ്ക്കോടതി
വധശിക്ഷ വിധിച്ചതിനെ കഴിഞ്ഞ മെയ് അഞ്ചിന് സുപ്രീംകോടതി ശരിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് .

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.