കൊച്ചി : മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേസ് അതിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്ന് പിതാവ് അശോകന്‍ അറിയിച്ചിരുന്നു.
ആരേയും അടച്ചിട്ടിട്ടില്ല. എവിടെ വേണമെങ്കിലും പോലീസ് സെരക്ഷണത്തില്‍ പോകാനുള്ള സ്വാതന്ത്യമുണ്ട്. മകള്‍ പോകാന്‍ തയ്യാറാകാത്തതാണ്. ഹാദിയ തടവിലാണെന്ന വാര്‍ത്ത തെറ്റാണെന്നും അശോകന്‍ പ്രതികരിച്ചു. മകള്‍ ഏതു മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഹാദിയയുടെ പിതാവ് പറഞ്ഞു. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27നു മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.