ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ സൂപ്പര്‍ ഹിറ്റാക്കിയതിനു പിന്നില്‍ താരങ്ങളുടെ കഴിവ് മാത്രമല്ല, മഹിഷമതി എന്ന രാജ്യവും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം മഹിഷ്മതിയിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് ഒരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ്.
100 ഏക്കറിലായി 60 കോടി രൂപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലീം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി ഇപ്പോഴും അവിടെയുണ്ട്. മാത്രമല്ല, അത് സന്ദര്‍ശിക്കാന്‍ ആരാധകര്‍ക്ക് അവസരവും ഒരുക്കിയിരിക്കുകയാണ്. 1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരേയും 2349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചക്ക് രണ്ട് മണി വരേയും അതിനുള്ളില്‍ ചിലവഴിക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടേയും ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.