രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ മൂന്നാം വിജയവുമായി കേരളം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജമ്മു കാശ്മീരിനെതിരെ 158 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. 238 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കാശ്മീരിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുളളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള താരം അക്ഷയ് കെസിയാണ് കേരളത്തിനായി തകര്‍പ്പന്‍ ജയം ഒരുക്കിയത്. ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സ്വന്തമാക്കി.
അക്ഷയ്ക്ക് പുറമേ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നിതീഷ്, സിജുമോന്‍ ജോസഫ് എന്നിവരും ജമ്മു കാശ്മീര്‍ കുരുതിയില്‍ പങ്കാളികളായി. അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 191 റണ്‍സിനാണ് എല്ലാവരും പുറത്തായത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.