പ്രണവ് മോഹന്ലാല് ആദ്യമായി നായകനാകുന്ന ‘ ആദി ‘ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സംവിധായകന് ജിത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര് പുറത്തു വിട്ടിരിക്കുന്നത്. അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില് നടക്കുകയാണെന്നും നിങ്ങള്ക്ക് നല്ലൊരു സിനിമ തന്നെ ഞാന് തരുമെന്നും സംവിധായകന് പറയുന്നു.
കഴിഞ്ഞ ദിവസം ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേറ്റിരുന്നു. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന് വാര്ത്തയുണ്ടായിരുന്നു. എന്നാല് പ്രണവിന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നും രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കാന് പോകുകയാണെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു. ആരാധകര് ഏറെ പ്രതീക്ഷയോടെയാണ് പ്രണവിന്റെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. സിനിമയിലെ ആക്ഷന് രംഗങ്ങള്ക്കുവേണ്ടി പ്രണവ് പാര്ക്കര് എന്ന കായിക അഭ്യാസവും പഠിച്ചിരുന്നു. പുറത്ത് വന്ന പോസ്റ്ററില് ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില് നില്ക്കുന്ന പ്രണവിന്റെ ചിത്രമാണുള്ളത്.
Photo Courtesy : Google/ images are subject to copyright

Leave a Reply