ലണ്ടന് : ഇന്ത്യന് വംശജ പ്രീതി പട്ടേല് രാജിവച്ച സാഹചര്യത്തില് പെന്നി മോര്ഡന്റ് എന്ന വനിതാ നേതാവിനെ പുതിയ ഇന്റര്നാഷണല് ഡവലപ്മെന്റ് സെക്രട്ടറിയായി തെരെസ മേ സര്ക്കാര് നിയമിച്ചു. ബ്രെക്സിറ്റിനെ പിന്തുണക്കുന്ന മറ്റൊരു എംപിയെ തന്നെ പകരം കൊണ്ടുവരണമെന്ന ആവശ്യം നിലനിര്ത്തിയാണ് പെന്നി മോര്ഡന്റിന്റെ നിയമനം.
നിലവില് വര്ക് ആന്ഡ് പെന്ഷന് മന്ത്രാലയത്തില് സഹമന്ത്രിയായി പ്രവര്ത്തിച്ചു വരികയായിരുന്നു ഇവര്. കാബിനറ്റ് പദവിയോടെ ബ്രിട്ടനില് മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന് വംശജ പ്രീതി പട്ടേല് ബുധനാഴ്ച രാത്രിയാണ് രാജിവച്ചത്. ഓഗസ്റ്റില് ഇസ്രായേലില് അവധി ആഘോഷിക്കാന് പോയ പ്രീതി ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതാണ് കാരണം.
Photo Courtesy : Google/ images are subject to copyright

Leave a Reply