ജമ്മുകശ്മീരിലെ രാംബൻ ജില്ലയിലെ ജമ്മു ശ്രീനഗർ ദേശീയ പാതയ്ക്ക് സമീപം കാർ സ്ഫോടനം. കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപത്തായിട്ടാണ് കാര്‍ പൊട്ടിത്തെറിച്ചത്.

സംഭവത്തെ തുടര്‍ന്ന് താത്കാലികമായി ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിച്ചത്. പെട്ടെന്നുണ്ടായ അപകടമാണെന്നാണ് സിആര്‍പിഎഫിന്‍റെ പ്രാഥമിക നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിആര്‍പിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.